Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Threat

എ​​ഐ ഒ​​രു ഭീ​​ഷ​​ണി​​യ​​ല്ല, ഐ​​ടി സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​ര​​മാ​​ണ്: ടി​​സി​​എ​​സ് ചെ​​യ​​ർ​​മാ​​ൻ

മും​​ബൈ: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (എ​​ഐ) ഒ​​രു ഭീ​​ഷ​​ണി​​യ​​ല്ല, മ​​റി​​ച്ച് ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻസി സ​​ർ​​വീ​​സ​​സി​​ന്‍റെ ത​​ന്നെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​വ​​സ​​ര​​മാ​​ണെ​​ന്ന് ക​​ന്പ​​നി​​യു​​ടെ 31-ാം വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ൽ ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പ​​റ​​ഞ്ഞു.

പ​​ര​​ന്പ​​രാ​​ഗ​​ത ഐ​​ടി സേ​​വ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം എ​​ഐ കു​​റ​​ച്ചേ​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​ക​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു​​കൊ​​ണ്ട്, എ​​ഐ​​യും ഐ​​ടി സേ​​വ​​ന​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തെ വി​​പ​​ണി തെ​​റ്റി​​ദ്ധ​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പ​​റ​​ഞ്ഞു.

“ഒ​​രു മാ​​ര​​ക​​മാ​​യ ഭീ​​ഷ​​ണി​​യ​​ല്ല, മ​​റി​​ച്ച് ടി​​സി​​എ​​സി​​നും യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഐ​​ടി മേ​​ഖ​​ല​​യ്ക്ക് പൊ​​തു​​വാ​​യും ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​തി​​ൽ വ​​ച്ച് ഏ​​റ്റ​​വും വ​​ലി​​യ അ​​വ​​സ​​ര​​മാ​​ണ് എ​​ഐ.” അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക്കാ​​യു​​ള്ള ചെ​​ല​​വ​​ഴി​​ക്ക​​ൽ കു​​റ​​യ്ക്കു​​ന്ന ഒ​​ന്നാ​​യ​​ല്ല, മ​​റി​​ച്ച് എ​​ഐ​​യെ വി​​ക​​സി​​ക്കു​​ന്ന ഒ​​രു ’ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ’ ആ​​യി​​ട്ടാ​​ണ് കാ​​ണേ​​ണ്ട​​തെ​​ന്ന് ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചു.

ക​​ന്പ​​നി​​ക​​ൾ അ​​വ​​രു​​ടെ പ​​ഴ​​യ സി​​സ്റ്റ​​ങ്ങ​​ൾ ആ​​ധു​​നി​​ക​​വ​​ത്ക​​രി​​ക്കു​​ക​​യും ബി​​സി​​ന​​സ് പ്ര​​ക്രി​​യ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​​ക​​യും സ്വ​​ന്ത​​മാ​​യി എ​​ഐ ശേ​​ഷി​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ക​​യും ഫാ​​ക്ട​​റി​​ക​​ളും സ​​പ്ലൈ ചെ​​യി​​നു​​ക​​ളും പോ​​ലു​​ള്ള ഭൗ​​തി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ എ​​ഐ വി​​ന്യ​​സി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തോ​​ടെ, നി​​ല​​വി​​ൽ ഏ​​ക​​ദേ​​ശം 1.6 ട്രി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള ആ​​ഗോ​​ള എ​​ന്‍റ​​ർ​​പ്രൈ​​സ് ഐ​​ടി വി​​പ​​ണി അ​​ടു​​ത്ത 5-10 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഇ​​ര​​ട്ടി​​യാ​​യി 3 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ടി​​സി​​എ​​സി​​ൽ ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ത്ര​​ത​​ന്നെ എ​​ഐ ഏ​​ജ​​ന്‍റു​​മാ​​രും എ​​ഐ വ​​ർ​​ക്ക​​ർ​​മാ​​രും ഉ​​ണ്ടാ​​കു​​ന്ന കാ​​ലം വി​​ദൂ​​ര​​മ​​ല്ലെ​​ന്ന്് അ​​ദ്ദേ​​ഹം സൂ​​ചി​​പ്പി​​ച്ചു. എ​ഐ​യു​ടെ വി​പു​ലീ​ക​ര​ണം ക​ന്പ​നി​യി​ൽ പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന പ്ര​ക്രി​യ​യെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​മെ​ന്ന് ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പറഞ്ഞു.

ക​​ഴി​​ഞ്ഞ നാ​​ല് പാ​​ദ​​ങ്ങ​​ളാ​​യി ക​​ന്പ​​നി​​യു​​ടെ എ​​ഐ വ​​രു​​മാ​​നം കൃ​​ത്യ​​മാ​​യി വ​​ർ​​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും 22 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ത്രൈമാസ വളർച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ ടി​​സി​​എ​​സി​​ന്‍റെ വാർഷിക എ​​ഐ വ​​രു​​മാ​​നം 2.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ എ​​ത്തി​​യ​​താ​​യും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

Latest News

Corehub Up